പുഷ്പാഞ്ജലി സ്വാമിയാരുടെ സമരപ​ന്ത​ല്‍ പൊ​ളി​ച്ചു; പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സമീപം സം​ഘര്‍ഷാവസ്ഥ

padmanabha

തിരുവനന്തപുരം : പുഷ്പാഞ്ജലി സ്വാമിയാരുടെ നിരാഹാര സമരപ്പന്തല്‍ പൊളിച്ചതിനെ തുടര്‍ന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് സംഘര്‍ഷാവസ്ഥ. ആറുദിവസമായി നടത്തിവന്ന നിരാഹാരസമരം പുഷ്പാഞ്ജലി സ്വാമിയാര്‍ അവസാനിപ്പിച്ചു.

പന്തല്‍ കെട്ടിസമരം നടത്താനുള്ള നീക്കത്തിനു പിന്നില്‍ സിപിഎം ആണെന്ന് സേവാഭാരതി പ്രതികരിച്ചു.

പദ്മനാഭസ്വാമിക്ഷേത്രത്തിലെ പ്രധാനപൂജാരിയും പൂജാവിധികളും ആചാരങ്ങളും സംബന്ധിച്ച തീരുമാനമെടുക്കാന്‍ അവകാശമുള്ളയാളുമാണ് പുഷ്പാഞ്ജലി സ്വാമിയാര്‍. ആര്‍.എസ്.എസ് പോഷകസംഘടനയായ സേവാഭാരതി കൈവശംവച്ചിരിക്കുന്ന കോട്ടയ്ക്കകത്തെ കെട്ടിടം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടും ആചാരപ്രകാരമുള്ള ചതുര്‍മാസപൂജ അവിടെ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചുമായിരുന്നു നിരാഹാരസമരം.

സമരസ്ഥലത്ത് ഇന്ന് വൈകിട്ടോടെ കെട്ടിയ പന്തല്‍ ഒരുസംഘം പൊളിച്ചു. ഇതോടെ നിരാഹാരം നിറുത്തിയ പുഷ്പാഞ്ജലി സ്വാമിയാര്‍ കെട്ടിടത്തില്‍ മുഞ്ചിറ മഠം പുനഃസ്ഥാപിക്കുന്നതിനായി സത്യഗ്രഹം തുടങ്ങുമെന്ന് പറഞ്ഞു.

Top