വിത്യസ്ത കഥാപാത്രവുമായി പാഡ്മാനിൽ സോനം കപൂർ ; ചിത്രം പങ്കുവെച്ച് താരം

SONAM

ക്ഷയ്കുമാർ മികച്ചതും , വ്യത്യസ്തവുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാഡ്മാൻ. ചിത്രത്തിലെ മനോഹരമായൊരു രംഗം പങ്കുവെച്ചരിക്കുകയാണ് സോനം കപൂർ. പാഡ്മാനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്.

രാധികാ ആപ്‌തെയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ തീയേറ്ററിൽ പ്രദർശനത്തിനെത്താനിരുന്ന സിനിമയുടെ തീയതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ജനുവരി 25നാണ് പാഡ്മാൻ തീയേറ്ററിൽ എത്തുന്നത്.

സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

Top