റിപ്പബ്ലിക്ക് ദിനത്തിൽ തീയേറ്ററിൽ പ്രദർശനത്തിനെത്താനിരുന്ന അക്ഷയ്കുമാർ ചിത്രം പാഡ് മാന്റെ റിലീസ് തീയതി മാറ്റി. ജനുവരി 26ൽ നിന്ന് 25ലെയ്ക്കാണ് പാഡ് മാന്റെ തീയതി മാറ്റിയിരിക്കുന്നത്.
അക്ഷയ് കുമാറും സിദ്ധാർഥ് മൽഹോത്രയും തമ്മിൽ ഉണ്ടാകുന്ന ബോക്സ് ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനായാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി മാറ്റിയതെന്നാണ് റിപ്പോർട്ട്.
റിപ്പബ്ലിക്ക് ദിനത്തിൽ സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന ആയാരിയും പ്രദർശനത്തിന് എത്തുന്നുണ്ട്. സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് അക്ഷയ്കുമാർ ചിത്രം സംവിധാനം ചെയ്യുന്നത്.
Superhero ke saath Super Republic week. #PadMan releasing on 25th January, 2018!@PadManTheFilm @sonamakapoor @radhika_apte @mrsfunnybones @SonyPicsIndia @kriarj #RBalki pic.twitter.com/IX4qjpgbZd
— Akshay Kumar (@akshaykumar) January 4, 2018
സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നഒരുക്കിയിരിക്കുന്നത് . സോനം കപൂറും രാധികാ ആപ്‌തെയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നു. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.