പാഡ്മാന്‍ ചാലഞ്ച്; വിരാടിനെ വെല്ലുവിളിച്ച് രവിശാസ്ത്രി; നന്ദി അറിയിച്ച് അക്ഷയ് കുമാര്‍

padmanravi

പാഡ്മാന്‍ ചാലഞ്ചില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും, ലിയാണ്ടര്‍ പയസിനേയും വെല്ലുവിളിച്ച് മുന്‍ ക്രിക്കറ്റ് താരം രവി ശാസ്ത്രി.

കഴിഞ്ഞ ദിവസമാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ രവി ശാസ്ത്രി പാഡ്മാന്‍ ചാലഞ്ച് നടത്തിയത്. അതേ ” എന്റെ കൈയ്യിലുള്ളത് പാഡാണ്. റോക്ക് സ്റ്റാര്‍ അക്ഷയ് കുമാറിനെ ഞാന്‍ പിന്തുണയ്ക്കുന്നു” എന്നാണ് ട്വിറ്റിലൂടെ അദ്ദേഹം പറഞ്ഞത്.കൂടാതെ, ചാലഞ്ചില്‍ അദ്ദേഹം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി, ലിയന്‍ഡര്‍ പയസ്, റെയ്മണ്ട് എം.ഡി സിംഗാനിയ ഗൗതം തുടങ്ങിയവരെയാണ് വെല്ലുവിളിച്ചത്‌.

അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പാഡ്മാനിന് പിന്തുണയുമായാണ് രവി ശാസ്ത്രി രംഗത്തെത്തിയത്. അതേസമയം, രവി ശാസ്ത്രിയുടെ വെല്ലു വിളി ഏറ്റെടുത്ത് അക്ഷയ്കുമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍. ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്.സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അക്ഷയ് കേന്ദ്രകഥാപാത്രമാകുന്ന പാഡ്മാന്‍ സിനിമയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ ആമിര്‍ഖാന്‍, ട്വിങ്കിള്‍ ഖന്ന, സോനം കപൂര്‍ ദീപിക പദുകോണ്‍, പി വി സിന്ധു തുടങ്ങി നിരവധി പേര്‍ ഇതിനോടകം തന്നെ മുന്നോട്ടു വന്നുകഴിഞ്ഞു. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചാലഞ്ച് ഏറ്റെടുത്ത് പിന്തുണ അറിയിച്ചത്.

Top