രാമഭദ്രന്‍ കൊലക്കേസ് പ്രതി പത്മലോചന്‍ മരിച്ച നിലയില്‍

ര്‍ഷക സംഘം അഞ്ചല്‍ ഏരിയാ സെക്രട്ടറിയും അഞ്ചല്‍ നെട്ടയം രാമഭദ്രന്‍ കേസിലെ രണ്ടാം പ്രതികൂടിയായ പത്മലോചന്‍ തൂങ്ങിമരിച്ച നിലയില്‍. ഏരൂര്‍ പത്തടി സ്വദേശിയാണ് പത്മലോചന്‍ .

2010 ഏപ്രില്‍ 10നാണ് ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ വീട്ടില്‍ കയറി ഒരുസംഘം ആക്രമിച്ചത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷമായിരുന്നു ആക്രമണത്തിന് കാരണം. സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രന്‍ ജാമ്യത്തിലിറക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.

Top