സംഭാവന വാങ്ങിയുള്ള പ്രത്യേക ദര്‍ശനം ശബരിമലയില്‍ ഇനി ഇല്ലെന്ന് പത്മകുമാര്‍

sabarimala

പത്തനംതിട്ട: സംഭാവന വാങ്ങിയുള്ള പ്രത്യേക ദര്‍ശനം ഇനി ശബരിമലയില്‍ ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.

ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം, ആചാരാനുഷ്ഠാനങ്ങള്‍ മറികടന്ന് യുവതി സന്നിധാനത്ത് എത്തിയിരുന്നു.

തെലങ്കാന സ്വദേശിനിയും 31 വയസുകാരിയുമായ പാര്‍വതിയെന്ന യുവതിയെ ശബരിമലയിലെ നടപ്പന്തലില്‍ നിന്നും പൊലീസ് പിടികൂടി.

വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഇതിനിടെ ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തില്‍ വീഴ്ചപറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

Top