പത്മജ വേണുഗോപാല്‍ ഇന്ന് വൈകിട്ട് 6.30ന് ബിജെപിയില്‍ ചേരും

ഡല്‍ഹി: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായേക്കുമെന്ന് സൂചനകള്‍. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാന്‍ പത്മജ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവര്‍ണര്‍ സ്ഥാനവും ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

Top