ബിജെപിയില്‍ ചേര്‍ന്നത് ഒരു സ്വപ്നലോകം പോലെ; പത്മജ വേണുഗോപാല്‍

കാസര്‍കോട്: ബിജെപിയില്‍ ചേര്‍ന്നത് തനിക്ക് ഒരു സ്വപ്നലോകം പോലെയാണെന്ന് പത്മജ വേണുഗോപാല്‍. എന്‍ഡിഎ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പത്മജ. ലീഡര്‍ഷിപ്പ്, ഒത്തൊരുമ എന്നിവയാണ് തന്നെ ബിജെപിയിലേക്ക് എത്തിച്ചത്. ഇനിയും ഒരുപാട് പേര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് എത്തുമെന്നും പത്മജ പറഞ്ഞു

സഹോദരന്‍ കെ മുരളീധരനോട് തനിക്ക് വ്യക്തിപരമായി യാതൊരു കുഴപ്പവുമില്ല. പക്ഷേ താന്‍ ഈ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് അദ്ദേഹത്തെ സംരക്ഷിക്കില്ല എന്നും പത്മജ പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ആദ്യമായി കാസര്‍കോട് എത്തിയ പത്മജയെ എന്‍ഡിഎ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ്‌ഷോയിലും പത്മജ പങ്കെടുത്തിരുന്നു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റെ സി കെ പത്മനാഭന്‍ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ബിജെപി നേതാക്കളും പ്രവര്‍ത്തകരും എംഎല്‍ അശ്വിനിക്ക് പിന്തുണ അറിയിച്ച് റോഡ് ഷോയിലും സമ്മേളനത്തിലും പങ്കെടുത്തു.

Top