പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാല്‍; ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതിന് കാരണം കെസി വേണുഗോപാലെന്ന് ശോഭ സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ അവഗണന കാരണം മനസ് വിങ്ങിയാണ് പത്മജ ബിജെപിയിലെത്തിയതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കെസി വേണുഗോപാല്‍ മര്യാദയ്ക്കായിരുന്നെങ്കില്‍ പത്മജ കോണ്‍ഗ്രസില്‍ തുടരുമായിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍.

കോണ്‍ഗ്രസ് വിട്ടുപോകാന്‍ കാരണം നേതാക്കളാണെന്നും കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടെന്നും പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കിയെന്ന് ആരോപിക്കുകയും ചെയ്തു.തന്റെ തോല്‍വിക്ക് കാരണക്കാരനായി നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. സോണിയ ഗാന്ധി ആരെയും കാണുന്നില്ലെന്നും രാഹുല്‍ ഗാന്ധിക്ക് സമയമില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന് സ്മാരകം പണിയാന്‍ ഫണ്ട് സ്വരൂപിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പത്മജ ആരോപിച്ചിരുന്നു.

Top