പത്മജ വേണുഗോപാല്‍ മാന്യയായ കുടുംബിനി: പി സി ജോര്‍ജ്ജ്

പത്തനംതിട്ട: പത്മജ വേണുഗോപാല്‍ മാന്യയായ കുടുംബിനിയെന്ന് പി സി ജോര്‍ജ്ജ് . കോണ്‍ഗ്രസില്‍ അവഗണനയേറ്റ് മടുത്തിട്ടാണ് പത്മജ ബിജെപിയില്‍ ചേര്‍ന്നത്. പത്മജയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവര്‍ക്കുവേണ്ട എല്ലാ സഹായവും നല്‍കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. അനില്‍ ആന്റണിയെ നേരത്തേ തനിക്ക് അറിയില്ല. എ കെ ആന്റണി വലിയ മനുഷ്യനാണ്.

അച്ഛനെന്ന നിലയില്‍ എ കെ ആന്റണിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവും തനിക്ക് തന്റെ രാഷ്ട്രീയമെന്നും അനില്‍ ആന്റണി പറഞ്ഞു. രാഹുലിനെതിരെ പത്മജ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും അനില്‍ ആന്റണി വ്യക്തമാക്കി.അതേസമയം, പത്മജയെപ്പോലെ ഇനിയും ഒരുപാട് പേര്‍ ബിജെപിയില്‍ ചേരുമെന്ന് അനില്‍ ആന്റണി പറഞ്ഞു. ‘ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേര്‍ ബിജെപിയില്‍ ചേരും. പത്തോളം മുന്‍മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പത്ത് വര്‍ഷമായി കോണ്‍ഗ്രസിന്റെ പോക്ക് ശരിയല്ല. കേരളത്തില്‍ ബിജെപി വളരാന്‍ തുടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാര്‍ട്ടിയാകും’, അനില്‍ ആന്റണി പ്രതികരിച്ചു.

അദ്ദേഹം ബിജെപിയില്‍ ചേരണം എന്നാണ് തന്റെ ആഗ്രഹമെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം കേരളം ബിജെപിയുടെ കയ്യില്‍ അമരും. നാണം കെട്ട കോണ്‍ഗ്രസിന് വേണ്ടി എ കെ ആന്റണി ഇനി ചങ്ക് പറിയ്ക്കരുത്. മകന്റെ വിജയത്തിന് വേണ്ടി ആന്റണി വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കണമെന്നും പി സി ജോര്‍ജ്ജ് അഭ്യര്‍ത്ഥിച്ചു.

Top