പ്രളയത്തില്‍പെട്ടവരെ സഹായിച്ചു, പ്രശാന്തിനെപ്പൊലെ ഫോട്ടോയെടുത്തുവയ്ക്കാന്‍ പറ്റിയില്ലെന്ന് പത്മജ

തിരുവനന്തപുരം : പ്രളയത്തില്‍പെട്ടവരെ താനും സഹായിച്ചിരുന്നെന്നും എന്നാല്‍ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെപ്രശാന്തിനെപ്പൊലെ ഫോട്ടോയെടുത്തുവയ്ക്കാന്‍ മറന്നുപോയെന്നും പത്മജ വേണുഗോപാല്‍.

പിണറായി വിജയന്‍ ഭരിക്കുന്ന ഓരോ നിമിഷവും ഈശ്വരനെ വിളിച്ചാണ് ജീവിക്കുന്നതെന്നും പത്മജ അറിയിച്ചു.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് അധികകാലം ആകാത്തതുകൊണ്ടാണ് വട്ടിയൂര്‍ക്കാവിലെ വോട്ടുകച്ചവടം ശശി തരൂരിന് അറിയാത്തതെന്നും പത്മജ പറഞ്ഞു.

ഷാനിമോള്‍ ഉസ്മാനെതിരായ ജി.സുധാകരന്റ പൂതന പരാമര്‍ശം അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും പത്മജ വ്യക്തമാക്കി.

Top