ജനങ്ങള്‍ നല്‍കിയ സാധങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ

തിരുവനന്തപുരം: ജനങ്ങള്‍ നല്‍കിയ സാധങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്ന് പദ്മജ വേണുഗോപാല്‍. കെ മുരളീധരന് പിന്നാലെയാണ് വി കെ പ്രശാന്തിന് എതിരെ വിമര്‍ശനവുമായി പദ്മജ രംഗത്തെത്തിയത്.

ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെയായിരുന്നു? എന്ന ചോദിച്ച പദ്മജ ജനങ്ങള്‍ നല്‍കിയ സാധങ്ങള്‍ കയറ്റി അയക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ലെന്നും പരിഹസിച്ചു.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഒരു കുറവും ഇല്ല. കെ മോഹന്‍കുമാര്‍ ശുദ്ധ ഹൃദയനായത് കൊണ്ടാണ് പരാതി പറഞ്ഞത്. അച്ഛനോടുള്ള സ്‌നേഹം കൊണ്ടാണ് തന്റെ പേര് തിരുവനന്തപുരത്തു ഉയര്‍ന്നതെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.

പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു.

Top