തിരുവനന്തപുരം: തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് പത്മജ വേണുഗോപാല്‍. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ല. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണിതെന്നും പത്മജ പറഞ്ഞു.
സി. എന്‍. ബാലകൃഷ്ണന്‍ പ്രചാരണത്തിന് വന്നത് ഒരുദിവസം മാത്രമാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.പി.സി.സിക്ക് പരാതി നല്‍കുമെന്നും പത്മജ വ്യക്തമാക്കി.