ജയ് മോദി എന്ന് വിളിക്കുന്ന ഏത് പാക്ക് വംശജനും പത്മശ്രീ നല്‍കും; വിമര്‍ശനവുമായി എന്‍സിപി

മുംബൈ: ജയ് മോദി എന്ന് വിളിക്കുന്ന ഏത് പാക് പൗരനും പത്മ അവാര്‍ഡ് നല്‍കുമെന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് എന്‍സിപി.
പാക്ക് വംശജനും 2016 മുതല്‍ ഇന്ത്യന്‍ പൗരനുമായ ഗായകന്‍ അഡ്‌നാന്‍ സമിക്കു പത്മശ്രീ പുരസ്‌കാരം നല്‍കിയതിനെതിരെയാണ് എന്‍സിപിയുടെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാര്‍ 130 കോടി ഇന്ത്യക്കാരെ അപമാനിക്കുന്നതാണിത്. പൗരത്വ ഭേദഗതി നിയമം, പൗര റജിസ്റ്റര്‍, ജനസംഖ്യ റജിസ്റ്റര്‍ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങള്‍ നേരിടുന്ന കേന്ദ്ര സര്‍ക്കാരിനു ക്ഷീണം മറയ്ക്കാനുള്ള നീക്കമാണിതെന്നും എന്‍സിപി ആരോപിച്ചു.

ജയ് മോദി എന്നു മന്ത്രിക്കുന്ന ഏതു പാക്കിസ്ഥാനിക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്നു മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക് ആരോപിച്ചു. പാക്ക് നാവികസേനാ ഉദ്യോഗസ്ഥന്റെ മകനായി ലണ്ടനില്‍ ജനിച്ച സമി, 2015 ലാണ് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ പൗരത്വം ലഭിച്ചു. മഹാരാഷ്ട്രയാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്മശ്രീ പട്ടികയില്‍ അഡ്‌നാന്‍ സമിയുടെ സ്വദേശമായി ചേര്‍ത്തിരിക്കുന്നത്.

Top