padma awards declared

ന്യൂഡല്‍ഹി: പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ അനുഗ്രഹീത ഗായകന്‍ കെ.ജെ. യേശുദാസിന് പത്മ വിഭൂഷന്‍ ലഭിച്ചു.

ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍. ശ്രീജേഷ്, മഹാകവി അച്യുതന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പാറശാല ബി. പൊന്നമ്മാള്‍, മീനാക്ഷി ഗുരുക്കള്‍ എന്നിവരാണ് പത്മശ്രീ പുരസ്‌കാര ജേതാക്കള്‍.

റിപ്പബ്‌ളിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.കേരളത്തില്‍നിന്ന് ആറു പേര്‍ക്ക് ഇത്തവണ പത്മശ്രീ പുരസ്‌കാരം നല്‍കും.

കായികതാരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി, അന്ധരുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശേഖര്‍ നായിക്, പാരാലിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലു, റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക് ,ജിംനാസ്റ്റിക് താരം ദിപ കര്‍മാക്കര്‍ എന്നീ കായികതാരങ്ങള്‍ക്കും പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

പത്മശ്രീ ലഭിച്ചവര്‍: കൈലാഷ് ഖേര്‍, അനുരാധ പട്‌വാള്‍.

പത്മവിഭൂഷണ്‍ ലഭിച്ചവര്‍: സദ്ഗുരു ജഗ്ഗി വാസുദേവ്, എന്‍സിപി നേതാവ് ശരദ്പവാര്‍ , മുരളീമനോഹര്‍ ജോഷി, പി. എ. സാങ്മ.

പത്മഭൂഷണ്‍ ലഭിച്ചവര്‍: വിഷ്ണുമോഹന്‍ ഭട്ട്, ചോ രാമസ്വാമി

Top