നമ്പി നാരായണനും കെ കെ മുഹമ്മദും പത്മ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് അടക്കമുള്ള മലയാളികള്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരവും കെ.കെ മുഹമ്മദ് പത്മശ്രീയും ഏറ്റുവാങ്ങി. പത്മ പുരസ്‌കാരങ്ങളുടെ രണ്ടാംഘട്ട വിതരണമാണ് ഇന്ന് നടന്നത്.നടന്‍ മനോജ് ബാജ്‌പേയ്, തബല വിദ്വാന്‍ സ്വപന്‍ ചൗധരി, ഫുട്ബാള്‍ താരം സുനില്‍ ഛേത്രി, അമ്‌ബെയ്ത് താരം ബൊംബയ് ല ദേവി ലെയ്ഷ്രം, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, പൊതുപ്രവര്‍ത്തകന്‍ എച്ച്.എസ് ഫൂഡ, ബാസ്‌കറ്റ് ബാള്‍ താരം പ്രശാന്തി സിങ്, തേയില വ്യാപാരി ഡി. പ്രകാശ് റാവു എന്നിവര്‍ പത്മശ്രീയും ഏറ്റുവാങ്ങി.

Top