സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിക്കും

തിരുവനന്തപുരം: കേരളത്തില്‍ നെല്ല് സംഭരണം നേരിട്ട് സഹകരണ സംഘങ്ങള്‍ വഴിയാക്കാന്‍ തീരുമാനമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് നെല്ല് കിലോയ്ക്ക് 28 രൂപ 5 പൈസ നിരക്കില്‍ സംഭരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ നെല്ല് സംഭരണ ഏജന്‍സികള്‍ നിലവില്‍ 14 രൂപയ്ക്കാണ് കര്‍ഷകരില്‍ നിന്ന് നെല്ലെടുക്കുന്നത്.

ആദ്യഘട്ടം 100 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലാണ് നെല്ല് സംഭരണം. നെല്ല് ശേഖരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വിലത്തുക നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നെല്ല് അരിയാക്കി സഹകരണ സംഘങ്ങള്‍ മുഖേന വില്‍പ്പന നടത്താനാണ് പദ്ധതി.

Top