Paddy Laws Kerala

തിരുവനന്തപുരം: നെല്‍വയല്‍ നിയമഭേദഗതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ വാദം പൊളിയുന്നു. നെല്‍വയല്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നു. രേഖകള്‍ ‘റിപ്പോര്‍ട്ടറി’ന് ലഭിച്ചു.

2015 സെപ്റ്റംബര്‍ 9ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിയമത്തില്‍ മാറ്റം വരുത്തുന്ന കാര്യം പരിഗണിച്ചത്. പത്ത് ഏക്കര്‍ നെല്‍വയല്‍ വരെ സ്വകാര്യ ആവശ്യത്തിനായി നികത്താം എന്നായിരുന്നു ഭേദഗതി. മാറ്റം നടപ്പിലാക്കിക്കൊണ്ട് ഓര്‍ഡിനന്‍സിന് രൂപം നല്‍കാനും മന്ത്രിസഭായോഗം തീരുമിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മന്ത്രിസഭായോഗം നിയമഭേദഗതി പരിഗണിച്ചുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് തയ്യാറാക്കി സമര്‍പ്പിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്.

നെല്‍വയല്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്നുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശ് പ്രകാശിന്റെ നിലപാട്. മന്ത്രിസഭയിലോ പാര്‍ട്ടിയിലോ യുഡിഎഫിലോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആ വാദമാണ് മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് പുറത്ത് വന്നതോടെ പൊളിയുന്നത്.

Top