paddy field-vm sudheeran

തിരുവനന്തപുരം: ഹൈക്കോടതി സ്റ്റേയും പ്രതിഷേധങ്ങളും കണക്കിലെടുത്ത് മെത്രാന്‍ കായല്‍ പാടശേഖരം നികത്താനുള്ള വിവാദ ഉത്തരവ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.

ഏറ്റവും ഉചിതമായ നടപടിയാണിതെന്നു പറഞ്ഞ സുധീരന്‍ തെരഞ്ഞെടുപ്പടുത്തിരിക്കുന്ന സമയത്ത് തീരുമാനങ്ങള്‍ ജാഗ്രതയോടുകൂടി എടുക്കണമെന്നും ഓര്‍മിപ്പിച്ചു. വിവാദ തീരുമാനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top