യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമതായി ബിജു മേനോന്റെ പടയോട്ട ത്തിന്റെ ട്രെയിലര്‍

വാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് പടയോട്ടം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരുന്നു. മഞ്ജു വാര്യരും ആസിഫ് അലിയും മിയ ജോര്‍ജും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇപ്പോള്‍ പടയോട്ടം ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്.

ചെങ്കല്‍ രഘുവായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. സമൃദ്ധമായ താടിയും മീശയും പറ്റെ വെട്ടി നര വീണ മുടിയും, മൊത്തത്തില്‍ ബിജുമേനോനെ ഗുണ്ടയായിട്ടാണ് സിനിമയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

https://youtu.be/P_sHOhzPbaM

അനുശ്രീയാണ് നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. അരുണ്‍ എ.ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.

Top