പടയോട്ടം പൊളിച്ചടുക്കാന്‍ കോട്ടയം പ്രദീപും കൊച്ചു പ്രേമനും; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

വാഗതനായ റഫീഖ് ഇബ്രാഹിം ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രം പടയോട്ടം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ കോട്ടയം പ്രദീപും കൊച്ചു പ്രേമനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൊന്നപ്പന്‍ സാറും പാപ്പന്‍ സാറുമായാണ് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഇരുവരുമെത്തുന്നത്.

ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്.

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Top