‘സ്വപ്നം സ്വര്‍ഗം’; പടയോട്ടത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

ബിജു മേനോന്‍ ചിത്രം പടയോട്ടത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. സ്വപ്നം സ്വര്‍ഗം എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഹിഷാം അബ്ദുള്‍ വഹാബ്, ഷബീര്‍ അലി, പ്രീതി പിള്ള എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നറായ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്.

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Top