പടയോട്ടത്തിലെ ‘ബ്ലൂസ്’ ഗാനത്തിന്റെ ഫുള്‍ വീഡിയോ കാണാം

ബിജു മേനോന്‍ ചിത്രം പടയോട്ടത്തിലെ ബ്ലൂസ് ഗാനത്തിന്റെ ഫുള്‍ വീഡിയോ പുറത്തിറങ്ങി. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ജി ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പടയോട്ടം മുന്നേറുകയാണ്.

പടയോട്ടം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ.

Top