കോമഡി ഗ്യാങ്സ്റ്റര്‍ ചിത്രം പടയോട്ടം സെപ്തംബര്‍ 14ന് തിയറ്ററിലെത്തും

കൊച്ചി : പ്രളയക്കെടുതിയില്‍ കേരളം വലഞ്ഞപ്പോള്‍ റിലീസ് മാറ്റിയ ചിത്രങ്ങള്‍ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. കോമഡി ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുങ്ങുന്ന പടയോട്ടം സെപ്തംബര്‍ 14ന് തിയറ്ററിലെത്തും. ഓണം-ബക്രീദ് ചിത്രമായി ഓഗസ്റ്റ് 17ന് തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റഫീക്ക് ഇബ്രാഹിമാണ്. ചെങ്കല്‍ രഘു എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തുന്ന പടയോട്ടത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബിജു മേനോനൊപ്പം രവി സിംഗും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അരുണ്‍ എആര്‍, അജയ് രാഹുല്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അനു സിത്താര, അനുശ്രീ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top