പടയോട്ടത്തില്‍ സേനനായി ദിലീഷ് പോത്തന്‍; ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

ബിജു മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം പടയോട്ടത്തിലെ ദിലീഷ് പോത്തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സേനനായാണ് ദിലീഷ് പോത്തന്‍ എത്തുന്നത്. റഫീഖ് ഇബ്രാഹിം ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയേറ്ററുകളിലെത്തും.

ചെങ്കല്‍ രഘുവായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. സമൃദ്ധമായ താടിയും മീശയും പറ്റെ വെട്ടി നര വീണ മുടിയും, മൊത്തത്തില്‍ ബിജുമേനോനെ ഗുണ്ടയായിട്ടാണ് സിനിമയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അനുശ്രീയാണ് നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. അരുണ്‍ എ.ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Top