പടയോട്ടത്തിലൂടെ പിങ്കുവായി ബേസില്‍ ജോസഫ് എത്തുന്നു

ബിജു മേനോന്‍ ചിത്രം പടയോട്ടത്തില്‍ പിങ്കു എന്ന കഥാപാത്രമായി സംവിധായകനും നടനുമായ ബേസില്‍ ജോസഫ് എത്തുന്നു. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ബേസില്‍. പിങ്കു പടയോട്ടത്തിലും കോമഡി കഥാപാത്രമായാകും എത്തുക എന്ന് പ്രതീക്ഷിക്കാം.

ചെങ്കല്‍ രഘുവായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. റഫീഖ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്.

അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രം സെപ്റ്റംബര്‍ 14ന് തിയേറ്ററുകളിലെത്തും.

Top