വീണ്ടും പടയപ്പ; ചട്ട മൂന്നറില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു

ഇടുക്കി: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. നാട്ടുകാര്‍ ആനയെ വനത്തിലേക്ക് തുരത്തി. ചട്ട മൂന്നറിലാണ് ഇന്നലെ കാട്ടാന എത്തിയത്. ഇന്നലെ രാത്രി 11 മണിയോടെ ഇറങ്ങിയ ആന പ്രദേശത്ത് വ്യാപക കൃഷി നാശമുണ്ടാക്കി. വെള്ളിയാഴ്ചയും കൊമ്പന്‍ ഇവിടെ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആനയെ വനത്തിലേക്ക് തുരത്തിയത്. മറയൂരിന് അടുത്താണ് പടയപ്പയുടെ പുതിയ തട്ടകം. ചട്ട മൂന്നാറിലെ ജനവാസ മേഖലയിലാണ് ഒരാഴ്ചയായി കാട്ടുകൊമ്പന്‍ സ്ഥിരമായി എത്തുന്നത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമം ആണ് ചട്ട മൂന്നാര്‍. പകല്‍ സമയം വനത്തിനുള്ളില്‍ കഴിയുന്ന കൊമ്പന്‍ ഇരുട്ട് വീണാല്‍ നാട്ടില്‍ ഇറങ്ങും. ആളുകളെ ഉപദ്രവിക്കുന്നില്ലങ്കിലും വ്യാപക കൃഷിനാശം ഉണ്ടാക്കുന്നതിന്റെ ആശങ്ക ജനങ്ങള്‍ക്ക് ഉണ്ട്. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Top