നിവിന്‍ പോളിയോടൊപ്പം പടവെട്ടില്‍ മഞ്ജു വാര്യരും

നിവിന്‍ പോളി നായകനായെത്തുന്ന പുതിയ ചിത്രമാണ് പടവെട്ട്. ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യരും ഉണ്ടെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അതിഥി ബാലന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ട് നവംബറില്‍ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ലിജു കൃഷ്ണയാണ് നിര്‍വ്വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ദീപക് ഡി മേനോന്‍ ആണ്.

Top