നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെയെത്തും

നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം പടവെട്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. നിവിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുവി താരം അതിഥി ബാലനാണ് നായിക. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് നിവിന്‍ പടവെട്ടില്‍ പ്രത്യക്ഷപ്പെടുന്നത്.

Top