പാടാത്തോനും പാടുന്ന നാടന്‍ പാട്ട്; ചിരിയിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

ഷൈന്‍ ടോം ചാക്കോയുടെ സഹോദരന്‍ ജോ ജോണ്‍ ചാക്കോ, അനീഷ് ഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോസഫ്.പി.കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചിരി. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സന്തോഷ് വര്‍മ രചിച്ച വരികള്‍ക്ക് ജാസി ഗിഫ്റ്റാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് എസ്.വാസുദേവ് ആണ്. വ്യത്യസ്തമായ ആലാപനവും ആവിഷ്‌കാര ശൈലിയും പാട്ടിനെ മികച്ചതാക്കി എന്നാണ് ആസ്വാദകരുടെ കമന്റ്. സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്‌നക്കാരനായ സഹപാഠി എത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ‘ചിരി’ എന്ന ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ദേവദാസാണ്. ശ്രീജിത്ത് രവി,സുനില്‍ സുഗദ, ഹരികൃഷ്ണന്‍, രാജേഷ് പറവൂര്‍, വിശാല്‍, ഹരീഷ് പേങ്ങ, മേഘ,ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സന്തോഷ് വര്‍മയെക്കൂടാതെ വിനായക് ശശികുമാറും ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ജാസി ഗിഫ്റ്റും പ്രിന്‍സ് ജോര്‍ജും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ജിന്‍സ് വില്‍സണ്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Top