പസഫിക് മേഖലയില്‍ ബ്രിട്ടന്റെ വിമാന വാഹിനികപ്പല്‍ വിന്യസിച്ചു

ടോക്കിയോ: പസഫിക്ക് മേഖലയിൽ സാന്നിധ്യമറിയിച്ച് ആഗോളശക്തികള്‍. ചെറുത്ത് നില്‍പ്പിനായി ലോകശക്തികള്‍ പടയൊരുങ്ങുന്നു. അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടന്റെ വിമാന വാഹിനികപ്പലും പസഫിക്ക് മേഖലയിൽ വിന്യസിച്ചു. ബ്രിട്ടീഷ് നാവികസേനയുടെ നീക്കത്തിനെ ജപ്പാൻ അഭിനന്ദിച്ചു. ബ്രീട്ടീഷ് റോയൽ നേവിയുടെ എച്ച്.എം.എസ് ക്വീൻ എലിസബത്ത് എന്ന വിമാന വാഹിനിയാണ് പസഫിക്കിലെത്തിയത്. മേഖലയിലെ ശാന്തിയും സമാധാനവും കാത്തുസൂക്ഷിക്കാൻ ജപ്പാന് നൽകുന്ന പിന്തുണയ്ക്ക് പ്രതിരോധ മന്ത്രി കിഷി നൊബോവു നന്ദി പറഞ്ഞു.

ബ്രിട്ടന്റെ വിമാന വാഹിനി ക്വീൻഎലിസബത്ത് നയിക്കുന്ന നാവിക വ്യൂഹത്തിനൊപ്പം അമേരിക്കയുടെ കപ്പൽ നശീകരണ ശേഷിയുള്ള യുദ്ധകപ്പലുകളും നെതർലന്റിന്റെ നാവിക വ്യൂഹവും അമേരിക്കയുടെ 18- 35ബി വിമാനങ്ങളും പസഫിക്കിലണിനിരക്കും. തെക്കൻ ചൈനാക്കടലിലൂടെ ഏഷ്യയുടെ കിഴക്കൻ മേഖലയിലേക്കാണ് നാവിക വ്യൂഹം നീങ്ങുന്നത്

Top