ഇനി ആറുമണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ സാധിക്കില്ല

ഇന്ത്യയില്‍ പബ്ജിയ്ക്ക് വീണ്ടും നിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ പാടില്ല എന്നാണ് പുതിയ നിയന്ത്രണം. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. ശേഷം നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും ലഭിക്കും.

‘ഹെല്‍ത്ത് റിമൈന്റര്‍’ എന്ന പോപ്പ് അപ്പാണ് നിയന്ത്രണം സംബന്ധിച്ച സന്ദേശം നല്‍കുന്നത്. ഈ സന്ദേശം ലഭിച്ചാല്‍ പിന്നെ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ല. തുടര്‍ച്ചായായ ആറ് മണിക്കൂര്‍ നേരം കളിച്ചവര്‍ക്ക് 24 മണിക്കൂറത്തേയ്ക്കാണ് നിയന്ത്രണം നല്‍കുന്നത്. അതിനുശേഷം വീണ്ടും കളിക്കാന്‍ സാധിക്കും .

പബ്ജി കളിക്കുന്നത് കുട്ടികളുടെ പഠനത്തെ മോശമായി ബാധിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും പബ്ജി നിരോധിച്ചിരുന്നു. ഗുജറാത്തിലെ രാജ്കോട്ടില്‍ കര്‍ശന ഉപാധികളോടെ നിരോധിച്ച മൊബൈല്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ പബ്ജി കളിച്ച പത്ത് പേരെ രാജ്കോട്ട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Top