കവിത എഴുതിയ റൗത്ത് അറിഞ്ഞില്ല ഒരു മണിക്കൂറിന് ശേഷം സംഭവിക്കാനിരുന്ന ആ ട്വിസ്റ്റ്

ങ്ങളുടെ സര്‍ക്കാര്‍ ഉണ്ടാകുന്നത് സ്വപ്നം കണ്ടാണ് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ഓണ്‍ലൈനില്‍ ഒരു കവിത കുറിച്ചത്. എന്നാല്‍ നാടകീയ ട്വിസ്റ്റില്‍ ബിജെപി ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ അധികാരം ഏറ്റെടുത്തപ്പോള്‍ കവിത എഴുതി ഇരുന്ന റൗത്തിന് തിരിച്ചടി. എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയോടെയാണ് ബിജെപി അധികാരം പിടിച്ചത്. ഇവര്‍ ശിവസേനയെ തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കവെയാണ് മഹാ ട്വിസ്റ്റ്.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയ്ക്ക് കൃത്യം ഒരു മണിക്കൂര്‍ മുന്‍പാണ് സഞ്ജയ് റൗത്ത് ഹിന്ദിയില്‍ ഒരു കവിത കുറിച്ചത് ‘പരിഹസിക്കപ്പെടുന്നവരാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്’ എന്നായിരുന്നു കവിതയില്‍ എഴുതിയത്. ശിവസേനാ നേതാവിനു പോലും പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് വ്യക്തം.

എന്തായാലും തിരിച്ചടി കിട്ടിയതോടെ ശിവസേനാ നേതാവ് പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാര്‍ പിന്നില്‍ നിന്ന് കുത്തിയെന്നാണ് റൗത്ത് ആരോപിച്ചത്. പത്രസമ്മേളനം പൂര്‍ത്തിയാക്കിയ റൗത്ത് ‘പാപത്തിന്റെ വ്യാപാരി’ എന്നാണ് ട്വീറ്റ് ചെയ്തത്. ഉദ്ധവ് താക്കറെയുടെ ശിവസേനയില്‍ 2ാം സ്ഥാനം നിലനിര്‍ത്തിയ റൗത്താണ് സേനയുടെ പദ്ധതികള്‍ തയ്യാറാക്കിയത്.

ഇന്നലെ രാത്രി വരെ കോണ്‍ഗ്രസ്, എന്‍സിപി സഖ്യവുമായി ചര്‍ച്ചയിലായിരുന്ന ശിവസേന രാവിലെയോടെ പ്രതിപക്ഷത്തായി. ബിജെപിയുടെ അമ്പരിപ്പിക്കുന്ന നീക്കത്തില്‍ അമ്പരന്നത് ശിവസേനയ്‌ക്കൊപ്പം കോണ്‍ഗ്രസ് കൂടിയാണ്. സേനയോടൊപ്പം കൂട്ടുകൂടുന്നതിനെ ന്യായീകരിച്ച് നിലപാടുകള്‍ മയപ്പെടുത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഈ ട്വിസ്റ്റ് നേരിടേണ്ടി വന്നത്.

Top