പാണ്ടിക്കാട് പീഡനം, കൂടുതൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്

പാണ്ടിക്കാട് : മലപ്പുറം പാണ്ടിക്കാട് പോക്‌സോ കേസിലെ പെണ്‍കുട്ടി മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് തീരുമാനം.

ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത പ്രതികളുള്ള കേസില്‍ 17 കാരിയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. സൈബര്‍ കുറ്റകൃത്യത്തിന് പുറമെ, പെണ്‍കുട്ടി ഏഴ് തവണ ലൈംഗിക പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയിരുന്നു. നേരിട്ട് പരിചയമില്ലാത്ത ചിലരും പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയിട്ടുണ്ട്.

ഇവരുടെ പേര് വിവരങ്ങള്‍ നല്‍കാന്‍ കുട്ടിക്ക് സാധിച്ചിട്ടില്ല. ഈ ഘട്ടത്തില്‍ സാഹചര്യ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്താനാണ് പൊലീസ് നീക്കം. പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന സൈബര്‍ കുറ്റകൃത്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Top