തമിഴ് സംവിധായകന്‍ പാ രഞ്ജിത്തിന് ആണ്‍ കുഞ്ഞ് പിറന്നു

മിഴ് സംവിധായകനാണ് പാ രഞ്ജിത്ത്. കഴിഞ്ഞ ദിവസം സംവിധായകന് ഒരു ആണ്‍ കുഞ്ഞ് പിറന്ന വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. പാ രഞ്ജിത്തിന്റെ ഭാര്യ അനിത ആണ് മിലിരന്‍ എന്ന് പേരിട്ടിരിക്കുന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്.

ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. പാ രഞ്ജിത്ത് സിനിമാരംഗത്തെത്തുന്നത് ആട്ടക്കത്തി എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തി നായകനായ മദ്രാസ് എന്ന ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്തത്. പിന്നീട് രജനികാന്ത് പ്രധാനവേഷത്തിലെത്തിയ കബാലി, കാല തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനാവുകയും ചെയ്തു.

Top