പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ജനികാന്തിന്റെ കാലാക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ബോക്‌സിങ് പശ്ചാത്തലത്തില്‍ കഥ പറയുന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

വളരെ വ്യത്യസ്തമായ ശരീരഭാഷയോടും അവതരണത്തിലുമാണ് സാര്‍പട്ടാ പരമ്പരൈയില്‍ ആര്യ എത്തുന്നത്. 1980 കാലഘട്ടത്തില്‍ വടക്കന്‍ ചെന്നൈയിലെ ഒരു ഗ്രാമത്തില്‍ ഉണ്ടായിരുന്ന ബോക്‌സിങ് ഭ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബോക്‌സിങ് പ്രേമികളായ ഒരു നാടും നാട്ടുകാരും നേതാക്കന്മാരും, ബോക്സിങ്ങില്‍ അഭ്യാസത്തിനോ മത്സരത്തിനോ പോലും അനുവാദമില്ലാതെ അവഗണിക്കപ്പെടുന്ന കഥാനായകനെയുമാണ് ട്രെയിലറിന്റെ ആദ്യഭാഗത്തില്‍ കാണുന്നത്.

പശുപതി, ജോണ്‍ കൊക്കെന്‍, സന്തോഷ് പ്രദീപ്, ജോണ്‍ വിജയ് എന്നിവരാണ് സാര്‍പട്ടായിലെ മറ്റ് പ്രധാന താരങ്ങള്‍. പാ രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സെല്‍വ ആര്‍.കെയാണ് എഡിറ്റര്‍. ഷണ്‍മുഖം ദക്ഷന്‍രാജ് നിര്‍മിക്കുന്ന സാര്‍പട്ടാ പരമ്പരൈ ജൂലൈ 22ന് തമിഴ്, തെലുങ്ക് ഭാഷകളിലായി ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും.

 

Top