ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസിന് വിജയം

കോഴിക്കോട്: ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ. മുഹമ്മദ് റിയാസ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.എം നിയാസിനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിനേയും പരാജയപ്പെടുത്തിയാണ് പി എ മുഹമ്മദ് റിയാസിന്റെ വിജയം.

കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫി സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ് വിജയിച്ചിരിക്കുന്നത്. തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫും പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവും വിജയിച്ചു.

 

Top