മെലിഞ്ഞ ഞങ്ങളെ തടിച്ചു കൊഴുത്ത ബിജെപി ഭയക്കുന്നു; പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ സിപിഐഎം പാര്‍ട്ടി മെലിഞ്ഞു പോയെന്ന മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു. അതിനു കാരണം ഞങ്ങളുടെ നിലപാടാണ്. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം എന്നാണ് മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റി്# കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ബിജെപി തടിച്ചുകൊഴുത്തതിൽ അദ്ദേഹത്തിന് ദുഃഖമില്ല.
കോൺഗ്രസ് മെലിഞ്ഞതിൽ അദ്ദേഹത്തിന് അഭിപ്രായമില്ല.
സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ്
അദ്ദേഹം…
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയിൽ കള്ളക്കേസിൽ കുടുക്കുന്നത്.
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ്
ഇനാം പ്രഖ്യാപിക്കപ്പെടുന്നത്.
മെലിഞ്ഞു എന്ന് നിങ്ങൾ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്.
മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത
നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവർ ഭയക്കുന്നു..
അതിനു കാരണം ഞങ്ങളുടെ നിലപാടാണ് .
നിലപാട് ഇല്ലാത്തവർക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?
Top