മുഹമ്മദ് റിയാസിന്റെ കോവിഡ് പ്രതിരോധ പ്രൊജക്ടിലേക്ക് ആംബുലന്‍സും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചതിനു പിന്നാലെ നിയുക്ത എംഎല്‍എ അഡ്വ. പി എ മുഹമ്മദ് റിയാസിന്റെ കോവിഡ് പ്രതിരോധ പ്രൊജക്ടിലേക്ക് സമ്മാനമായി ആംബുലന്‍സ്. ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷനാണ്(ഫോസ) ആംബുലന്‍സ് സമ്മാനിക്കുന്നത്.

https://www.facebook.com/PAMuhammadRiyas/posts/1759397164262884

മുഹമ്മദ് റിയാസ് ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. മെയ് 9 (ഇന്ന്) ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജിഎച്ച്എസ്എസ് ബേപ്പൂര്‍ പരിസരത്ത് വെച്ചാണ് ആംബുലന്‍സ് കൈമാറുന്നത്. മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന ഫാറൂഖ് കോളേജിലെ കൂട്ടുകാര്‍ക്കും ഫോസക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.

 

Top