സ്വന്തം മുഖം പുറത്തുകാണിക്കാതെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ ഭീരുക്കള്‍; ആഞ്ഞടിച്ച് മുഹമ്മദ് റിയാസ്

ന്റെ വാക്കുകള്‍ വളച്ചൊടിച്ച് വ്യാജ പോസ്റ്റ് നല്‍കിയവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്ത്. സ്വന്തം മുഖവും,വ്യക്തിത്വവും പുറത്തു കാണിക്കുവാന്‍ മടിയുള്ളവരാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നിലെന്നും അവര്‍ ന്യൂനപക്ഷങ്ങളെ വഴി തെറ്റിക്കണം എന്ന ഗൂഢലക്ഷ്യമുള്ളവരാണെന്നും റിയാസ് തുറന്നടിച്ചു.

എസ്എഫ്‌ഐ മുതല്‍ ഡി.വൈ.എഫ്.ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും വരെ പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ഇതൊന്നും പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. മാത്രമല്ല രാജ്യത്ത് പൗരത്വ വിഷയം ആളിക്കത്തിയപ്പോള്‍ ആദ്യം തെരുവിലറങ്ങിയത് വിദ്യാര്‍ത്ഥികളായിരുന്നു. അപ്പോള്‍ കുട്ടികള്‍ക്ക് ഊര്‍ജം പകരാന്‍ മുഹമ്മദ് റിയാസും തെരുവിലിറങ്ങി. എന്നാല്‍ കേരളത്തിലെ പലര്‍ക്കും അതൊന്നും അത്രക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അത്തക്കാരാണ് ഇപ്പോള്‍ മുഹമ്മദ് റിയാസിനെ കരിപൂശാന്‍ ശ്രമം നടത്തുന്നത്. ഇതിനെതിരെയാണ് റിയാസ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

‘പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഡി.വൈ.എഫ്.ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പങ്കുകൊള്ളുന്നത് പ്രക്ഷോഭ മത്സരത്തില്‍ പങ്കെടുത്ത് ചാമ്പ്യന്‍ പട്ടം ലഭിക്കുവാനല്ല. യോജിക്കുവാനാകുന്ന എല്ലാവരെയും കൂട്ടിയോജിപ്പിക്കുവാന്‍ ഇനിയും ഞങ്ങള്‍ തയ്യാറാണ്. പക്ഷെ ചിലരോട് യോജിക്കാന്‍ കഴിയാത്തതും ചില പ്രക്ഷോഭ രീതികളോട് എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചതുമാണ് മതമൗലികവാദ തീവ്രവാദ ബന്ധമുള്ളവരെ പ്രകോപിപ്പിച്ചതും ഇത്തരം വ്യാജ പേജിലൂടെ അപവാദ പ്രചാരണത്തിന് ഇറങ്ങിയതും എന്ന് വ്യക്തം’ – എന്നാണ് റിയാസ് പറയുന്നത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലീടെ ആയിരുന്നു റിയാസിന്റെ പ്രതികരണം.

മുഹമ്മദ് റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

നിര്‍ബന്ധിച്ചു കടയടപ്പിക്കുന്നവര്‍
ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയത്തോട്
ഒത്തു കളിക്കുന്നവര്‍…

ഇങ്ങനെയൊരു ഫോട്ടോ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു .ഇത്തരത്തില്‍ ഫേസ്ബുക്ക് പേജ് വ്യാജമായി നിര്‍മ്മിച്ചതാണെന്നും മനസിലാക്കുവാന്‍ കഴിഞ്ഞു. സ്വന്തം മുഖവും,വ്യക്തിത്വവും പുറത്തു കാണിക്കുവാന്‍ മടിയുള്ള, എന്നാല്‍ ന്യുനപക്ഷങ്ങളെ വഴി തെറ്റിക്കണം എന്ന ഗൂഢലക്ഷ്യമുള്ള, മതമൗലികവാദ തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരാണ് ഇതിനു പിന്നില്‍ എന്നറിഞ്ഞു. പറയുന്ന ആശയങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രചരിപ്പിക്കുവാന്‍ സാധ്യമല്ല എന്ന ഉത്തമബോധ്യമുള്ളവരാണ് ഈ പ്രചരണത്തിന്റെ പിന്നില്‍.

പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ ഡി.വൈ.എഫ്.ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പങ്കുകൊള്ളുന്നത് പ്രക്ഷോഭ മത്സരത്തില്‍ പങ്കെടുത്ത് ചാമ്പ്യന്‍ പട്ടം ലഭിക്കുവാനല്ല.യോജിക്കുവാനാകുന്ന എല്ലാവരെയും കൂട്ടിയോജിപ്പിക്കുവാന്‍ ഇനിയും ഞങ്ങള്‍ തയ്യാറാണ്. പക്ഷെ ചിലരോട് യോജിക്കാന്‍ കഴിയാത്തതും ചില പ്രക്ഷോഭ രീതികളോട് എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചതുമാണ് മതമൗലികവാദ തീവ്രവാദ ബന്ധമുള്ളവരെ പ്രകോപിപ്പിച്ചതും ഇത്തരം വ്യാജ പേജിലൂടെ അപവാദ പ്രചാരണത്തിന് ഇറങ്ങിയതും എന്ന് വ്യക്തം. പൗരത്വ ഭേദഗതി നിയമവും തുടര്‍ന്ന് വരാന്‍ പോകുന്ന നടപടികളും ഒരു പ്രത്യേക മത വിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ല.യോജിച്ച പ്രക്ഷോഭത്തിനിടയില്‍ നുഴഞ്ഞ് കയറി എല്ലാവര്‍ക്കും ഏറ്റു വിളിക്കാന്‍ ആവാത്ത മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും ആരുടെയെങ്കിലും ക്യാമ്പയിന്‍ പൊളിക്കാന്‍ എന്ന പേരില്‍ നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നതും ‘മോഡിമാര്‍’ ആഗ്രഹിക്കുന്ന വിഭജന രാഷ്ട്രീയത്തിലേക്ക് നാടിനെ എത്തിക്കുവാന്‍ മാത്രമേ സഹായിക്കൂ എന്ന് മനസിലാക്കുവാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണമെന്നില്ലല്ലോ?.

നിര്‍ബന്ധിച്ചു കടകള്‍ അടപ്പിക്കുന്നത് ജനകീയമായ പ്രക്ഷോഭത്തിന്റെ സമരാവിഷ്‌കാരം എന്ന് പ്രചരിപ്പിക്കുന്നവര്‍ അറിഞ്ഞും അറിയാതെയും ആര്‍.എസ്.എസ്സിന്റെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഏജന്‍സി പണി ഏറ്റെടുത്തിരിക്കുകയാണ് .പൗരത്വ നിയമത്തിനെതിരായ സമരത്തെ ജനജീവല്‍ പ്രശ്‌നങ്ങള്‍ക്കായുള്ള സമരവുമായി കൂട്ടിയിണക്കുകയും എല്ലാവര്‍ക്കും പങ്കുകൊള്ളാന്‍ ഉള്ള സമരമാക്കി മാറ്റുക എന്ന ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി ജനാധിപത്യ മതനിരപേക്ഷ മനസ്സുകള്‍ മുന്നോട്ട് വരുന്നത് ആഹ്ലാദകരമാണ്. മതവിശ്വാസികളില്‍ ഭൂരിപക്ഷവും സംഘടനകളും സമരത്തെ ഭിന്നിപ്പിക്കുവാന്‍ തീവ്രവാദ ചിന്തഗതിക്കാരുടെ ആശയത്തെ തള്ളിക്കളഞ്ഞത് ആവേശകരമാണ്.

കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടക്കാന്‍ പറയുന്നവരും കട അടച്ചസ്ഥലങ്ങളില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ കട എന്നപേരില്‍ പുതിയത് തുറക്കുവാന്‍ ശ്രമിക്കുന്നവരും പരസ്പരം വളമായി ഇരു വര്‍ഗ്ഗീയതയെയും വളര്‍ത്തുകയാണ് .ഇവിടെ മതനിരപേക്ഷത കൊണ്ട് ബദല്‍ തീര്‍ക്കലാണ് കാലഘട്ടത്തിന്റെ ആവശ്യം.

Top