ഔചിത്യത്തിനാണ് ചിലര്‍ തീ കൊളുത്തിയത്, നാട് മറക്കില്ല; പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ആറ് ദിവസത്തെ ശമ്പളം പിടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കത്തിച്ച് ഒരു കൂട്ടം അധ്യാപകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കടലാസ് കത്തിക്കുന്ന ചിത്രം പങ്കുവച്ചാണ് അദ്ദേഹം പ്രതികരിച്ചത്.

പി എ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം…
പ്രതിസന്ധിയുടെ കാലത്ത്: പാണ്ഡിത്യം, അനുഭവം, നിയമം എന്നിവ ഔചിത്യത്തിന് കീഴ്‌പ്പെടണം. ആ കീഴ്‌പ്പെടല്‍ ഔന്നത്യമാണ്. ഇവിടെ ചിലര്‍ തീകൊളുത്തിയത് ഔചിത്യത്തിനാണ്. സമൂഹം നിങ്ങളുടെ തീക്കൊളുത്തല്‍ പൊറുത്തേക്കാം…പക്ഷേ മറക്കില്ല. ഈ നാടിന് മറക്കാന്‍ കഴിയില്ല.

നേരത്തെ സംഭവത്തില്‍ മുഖ്യമന്ത്രിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. സാലറി ചലഞ്ചിന് ബദലെന്നോണം കൈകൊണ്ട നടപടിക്കെതിരെ പ്രവര്‍ത്തനങ്ങളെല്ലാം മനോഭാവത്തിന്റെ പ്രശ്‌നമാണ് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Top