ഒരു രാഷട്രത്തിന്റെ സേനാ തലവനെ ഇല്ലാതാക്കിയ ട്രംപിനെതിരെ പ്രതികരിക്കൂ മിസ്റ്റര്‍ മോദി

റാനിലെ ഖുദ്സ് സേനാതലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി മോദി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് രംഗത്ത്. ഫെയ്‌സ് ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

ഒരു സ്വതന്ത്ര പരമാധികാര രാഷട്രത്തിന്റെ സേനാ തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആഗോള ക്രിമിനല്‍ തലവന്‍ ട്രംപിനെതിരെ പ്രതികരിക്കാന്‍ ആര്‍ജവം കാണിക്കൂ മിസ്റ്റര്‍ മോദീ…

ഇറാഖ് സര്‍ക്കാര്‍ ക്ഷണിച്ചതനുസരിച്ച് ചര്‍ച്ചയ്ക്കെത്തിയ സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപത്തുവെച്ചായിരുന്നു അമേരിക്ക വധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമുണ്ടായ ആക്രമണത്തില്‍ സുലൈമാനിക്കൊപ്പം ഇറാഖിലെ ഷിയാ പാരാമിലിട്ടറി വിഭാഗമായ ഹാഷിദ് അല്‍ ശാബയുടെ (ജനകീയ പടയൊരുക്കസേന) ഉപനായകന്‍ അബു മഹ്ദി മുഹന്ദിസും മറ്റ് എട്ടു പേരും കൊല്ലപ്പെട്ടു. ഇറാനിയന്‍ വിപ്ലവ സൈന്യത്തിന്റെ വിശിഷ്ടവിഭാഗമാണ് ഖുദ്സ് സേന.

എന്നാല്‍ ഇതിന് കനത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നല്‍കി. പ്രത്യാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇറാഖിലുള്ള അമേരിക്കക്കാര്‍ മടങ്ങിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Top