സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചു: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഒരു വര്‍ഷം പുതിയതായി അന്‍പത് പാലങ്ങള്‍ നിര്‍മിക്കുകയെന്നത് ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോഴുള്ള ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ രണ്ടുവര്‍ഷ കാലാവധി തികഞ്ഞപ്പോഴേക്കും നൂറിലേറെ പാലങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാന്‍ പൊതുമരാമത്ത് വകുപ്പിനു സാധിച്ചവെന്നും മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിലവിലുള്ള പാലങ്ങളില്‍ പകുതിയും 25 വര്‍ഷം മുതല്‍ 30 വര്‍ഷം പഴക്കമുള്ളവയാണ്. ഇതില്‍ 68 പാലങ്ങള്‍ക്ക് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ ആവശ്യമുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനായി ഇതുവരെ 2.5 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. ധനകാര്യവകുപ്പിനോട് പ്രത്യേകം അനുമതി വാങ്ങിയാണ് ഇപ്പോള്‍ അധികതുക അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 14 ജില്ലകളിലായുള്ള 68 പാലങ്ങളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നത്.

Top