വിദ്വേഷ പ്രചാരകര്‍ വിഷം പരത്തുന്ന വൈറസുകള്‍ തന്നെയെന്ന് പിഎ മുഹമ്മദ് റിയാസ്

ര്‍ഭിണിയായ കാട്ടാന പൈനാപ്പിളില്‍ വച്ച പടക്കം കടിച്ച് മരിച്ച സംഭവത്തില്‍ മലപ്പുറത്തിനെതിരായി പ്രചരണം പുറത്ത് വരുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പിഎ മുഹമ്മദ് റിയാസ് പ്രതിഷേധമറിയിച്ചത്.

പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
നാടിന്റെ മതനിരപേക്ഷതയെ വകവരുത്തുവാന്‍ പൈനാപ്പിളില്‍ വെച്ച പടക്കമാണ് മലപ്പുറത്തിനെതിരെയുള്ള കുപ്രചരണം.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു പ്രദേശത്തെയും അവിടത്തെ ജനതയെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകര്‍ വിഷം പരത്തുന്ന വൈറസുകള്‍ തന്നെ. തീര്‍ച്ച…

Top