ആരാധകരെ ഞെട്ടിച്ച്‌ വിരമിക്കല്‍ പ്രഖ്യാപനവുമായി പി.വി സിന്ധു; ഒടുവിൽ ട്വിസ്റ്റ്

ഹൈദരാബാദ് : ഇന്ത്യന്‍ കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ച്‌ ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു. പക്ഷെ ആ പ്രഖ്യാപനത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. ‘ഡെൻമാർക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാൻ വിരമിക്കുന്നു’ എന്ന് ആരംഭിക്കുന്ന ട്വീറ്റോടെയാണ് സിന്ധു ആരാധകരെയെും കായികലോകത്തെയും ഒരുപോലെ ഞെട്ടിച്ചത്.

പക്ഷേ ആ ട്വീറ്റിന്റെ വിശദംശങ്ങളിലേക്ക് കടക്കുമ്പോഴാണ് ട്വിസ്റ്റ്. ബാഡ്മിന്റനില്‍ നിന്നല്ല സിന്ധുവിന്റെ വിരമിക്കല്‍ എന്ന് പിന്നീടാണ് വ്യക്തമാകുന്നത്. യഥാര്‍ത്ഥത്തില്‍ കോവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തത്.

ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാന്‍ പരിശീലനം നടത്തിയിരുന്നു. മുൻപും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ ഞാന്‍ എങ്ങനെയാണ് നേരിടുക. ഈ ഭയത്തെ കീഴടക്കാതെ മടങ്ങാന്‍ ഞാന്‍ തയാറല്ല. സുരക്ഷിതമായ ആ ലോകം വീണ്ടെടുക്കുന്നതുവരെ ഞാന്‍ ഈ പോരാട്ടം തുടരും’ എന്നും സിന്ധു ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് മുഴുവൻ വായിച്ചശേഷമാണ് പലർക്കും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ട്വിസ്റ്റ് മനസ്സിലായത്.

Top