പി.വി സിന്ധു ഇനി മുതൽ ആന്ധ്രപ്രദേശ് ഡപ്യൂട്ടി കലക്ടര്‍

ന്ത്യയുടെ അഭിമാനമായ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവിനെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഡപ്യൂട്ടി കലക്ടറായി നിയമിച്ചു.

റിയോ ഒളിംപിക്സില്‍ വെള്ളി മെഡൽ നേടിയ താരമാണ് പി.വി.സിന്ധു. അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു നിയമന ഉത്തരവ് കൈമാറി.

നേരത്തേ സംംസ്ഥാനസര്‍ക്കാര്‍ സിന്ധുവിന് മൂന്നുകോടി രൂപയും അമരാവതിയില്‍ വീടുവയ്ക്കാന്‍ സ്ഥലവും നല്‍കിയിരുന്നു.

ഉന്നത പദവിയിലെ നിയമനത്തിന് സിന്ധു നന്ദിപറഞ്ഞു.

തന്റെ ആദ്യ പരിഗണന എന്നും സ്പോർട്സിനു തന്നെ ആയിരിക്കുമെന്നും സിന്ധു അറിയിച്ചു .

Top