ലോക സൂപ്പര്‍സീരിസ് ബാഡ്മിന്റണ്‍: പി വി സിന്ധു ഫൈനലില്‍

ദുബായ്: ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. സെമിയില്‍ ചൈനയുടെ ചെന്‍ യുഫയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തായിരുന്ന സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 21-15, 21-18.

ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ അകാനെ യാമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി. വെള്ളിയാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ യാമാഗുച്ചിയെ സിന്ധു പരാജയപ്പെടുത്തിയിരുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ (52) സിന്ധുവിനായിരുന്നു മേല്‍ക്കൈ. സൈന നെഹ്വാളിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ദുബായ് ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്.

Top