ചിത്രയ്ക്ക് ലോകമീറ്റില്‍ മത്സരിക്കാനാവില്ല, ആവശ്യം തള്ളി അന്താരാഷ്ട്ര അത് ലറ്റിക് ഫെഡറേഷന്‍

ന്യൂഡല്‍ഹി: ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് മത്സരിക്കാനാവില്ല.

ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന്‍ തള്ളി. വെള്ളിയാഴ്ചയാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. അവസരം നഷ്ടമായതില്‍ സങ്കടമുണ്ടെന്ന് ചിത്ര പ്രതികരിച്ചു.

പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ചിത്ര പറഞ്ഞു.

Top