റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടണമെന്ന് പി തിലോത്തമന്‍

thilothaman

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

നാളെയാണ് കാലാവധി അവസാനിക്കുക. കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാനത്തിനുള്ള അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടികുറക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധമുണ്ടെന്നും തിലോത്തമന്‍ പറഞ്ഞു.

സെപ്റ്റംബര്‍ 30ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. അതേസമയം, റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യില്ല.

Top