P.T.Usha

ഒളിംപിക്‌സില്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള താരങ്ങളെ കണ്ടെത്തി പരിശീലിപ്പിക്കുന്ന ടാര്‍ഗറ്റ് ഒളിംപിക് പോഡിയം പദ്ധതിയിലെ ന്യൂനതകള്‍ പരിഹരിക്കുമെന്നുമെന്നും കായിക താരങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പ്രത്യേക വേദി ഒരുക്കുമെന്നും പി.ടി.ഉഷ പറഞ്ഞു.

അര്‍ഹരായ കായിക താരങ്ങളെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം.അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. പരിശീലനം, സൗകര്യം തുടങ്ങി എന്ത് ആവശ്യമാണ് കായിക താരത്തിന് വേണ്ടെതെന്ന് അവരില്‍ നിന്ന് തന്നെ മനസിലാക്കിയാവും പ്രവര്‍ത്തനം.

ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം പദ്ധതിയില്‍ നിന്ന് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കായിക താരങ്ങള്‍ നേരിടുന്നുണ്ട്. അത് പരിഹരിക്കുന്നതിലാവും മുന്‍ഗണന.മറ്റ് ഇനങ്ങള്‍ പോലെ അത്‌ലറ്റിക്‌സിനും വേണ്ട രീതിയില്‍ പ്രാധാന്യം നല്‍കും.കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി സഹകരിച്ച് അടുത്ത ഒളിമ്പിക്‌സിനായി മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.അടുത്ത ഒളിമ്പിക്‌സില്‍ കൂടുതല്‍ മെഡലുകള്‍ രാജ്യത്തിനായി നേടിയെടുക്കാന്‍ പുതിയ ദൗത്യത്തിലൂടെ കഴിയുമെന്നാണ് പിടി ഉഷയുടെ പ്രതീക്ഷ.

Top